തിരുവനന്തപുരം: ദിവസവും 2000ത്തിലേറെ പേർ ആശ്രയിച്ചിരുന്ന ജനറൽ ആശുപത്രി കോവിഡ് ചികിത്സാലയമാക്കിയതോടെ അടിയന്തര ചികിത്സവേണ്ട നൂറുകണക്കിന് രോഗികൾ ദുരിതത്തിൽ. ഗൈനേക്കാളജിയൊഴികെ ഒട്ടുമിക്ക സ്പെഷാലിറ്റികളുമുള്ള തലസ്ഥാനത്തെ പ്രധാന ചികിത്സ കേന്ദ്രമാണ് ജനറൽ ആശുപത്രി. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ സാധ്യമാവാത്ത സാധാരണക്കാരാണ് ഇവിടെയെത്തിയിരുന്നത്.
കോവിഡ് ഒന്നാംതരംഗം രൂക്ഷമായതിനെ തുടർന്ന് 2020 ആഗസ്റ്റിലാണ് എല്ലാ സ്െപഷാലിറ്റികളും നിർത്തിവെച്ച് ജനറൽ ആശുപത്രിയെ പൂർണമായും കോവിഡ് ചികിത്സ കേന്ദ്രമാക്കിയത്. അത്യാഹിതവിഭാഗവും അടച്ചു. ഒന്നാംതരംഗം ശക്തി കുറഞ്ഞതിനെതുടർന്ന് നേരിയ തോതിൽ കോവിഡേതര ചികിത്സ തുടങ്ങിയെങ്കിലും പൂർണാർഥത്തിൽ പ്രവർത്തനക്ഷമമാകും മുേമ്പ രണ്ടാംതരംഗം പിടിമുറക്കി. ഇതോടെ മറ്റ് ചികിത്സകളെല്ലാം നിർത്തിവെച്ച് പഴയപടി വീണ്ടും കോവിഡ് ആശുപത്രിയാക്കി. ഇതോടെ അടിയന്തര ശസ്ത്രക്രിയയടക്കം നടത്തേണ്ട നിർധനരായ നിരവധി രോഗികൾ വെട്ടിലായി. സ്വകാര്യ ആശുപത്രികളുടെ നിരക്ക് താങ്ങാനാകാത്തതിനാൽ ശസ്ത്രക്രിയ നീട്ടിവെച്ച് ആധിേയാടെ ദിവസങ്ങൾ തള്ളിനീക്കുകയാണ് നിരവധിപേർ.
കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടും കോവിേഡതര ചികിത്സ ആരംഭിക്കാനുള്ള നടപടികളൊന്നും ഇതുവരെയും തുടങ്ങിയിട്ടില്ല. െമഡിക്കൽ കോളജ് ആശുപത്രിയിൽ ഭാഗികമായാണ് കോവിഡേതര ചികിത്സയുള്ളത്. പേരൂർക്കട ജില്ല ആശുപത്രി, ഫോർട്ട് താലൂക്കാശുപത്രി എന്നിവിടങ്ങളിലാണ് മറ്റ് ചികിത്സകൾ ലഭ്യമാക്കിയിട്ടുള്ളത്. ജനറൽ ആശുപത്രിയുമായി താരതമ്യം ചെയ്യുേമ്പാൾ കുറഞ്ഞ സൗകര്യങ്ങളാണ് ഇവിടങ്ങളിലുള്ളത്. ഇതാണ് സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാക്കുന്നതും.
മികച്ച സൗകര്യങ്ങളുള്ള ഇവിടെ ചികിത്സ ലഭ്യമാവേണ്ട നൂറുകണക്കിന് രോഗികൾ ദുരിതത്തിൽ
കാർഡിയോളജി, യൂറോളജി, ന്യൂറോളജി, നെേഫ്രാളജി, ഇൻ.എൻ.ടി, സൈക്യാട്രി, തുടങ്ങി വിദഗ്ദ ചികിത്സ സൗകര്യങ്ങളെല്ലാമുള്ള ആശുപത്രിയാണ് ജനറൽ ആശുപത്രി. കാത്ത് ലാബ്, ഒാപറേഷൻ തിയറ്റർ, സ്േട്രാക് യൂനിറ്റ് എന്നിവ ഉൾപ്പെടുന്ന സർജിക്കൽ കോംപ്ലക്സ് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. കോടികൾ വിലവരുന്ന ഉപകരണങ്ങളാണ് ഇവിടെ വെറുതെ കിടക്കുന്നത്.
ഒാപറേഷൻ തിയറ്ററിൽ ഒരു കോടിയോളം രൂപ വിലവരുന്ന ഗാസ്േട്രാ എൻഡോസ്കോപ്പി ഉപകരണങ്ങൾ ഉപയോഗിക്കാതെ നിശ്ചലമാണ്. അർബുദ ബാധ കണ്ടെത്തുന്നതിന് ഉപയോഗിച്ചിരുന്ന ഇവ ഒന്നര വർഷമായി പ്രവർത്തിക്കുന്നില്ല. കോടികൾ വിലവരുന്ന യൂറോളജി, ലാപ്രോസ്കോപ്പിക് ഉപകരണങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ലക്ഷങ്ങൾ വിലവരുന്ന സ്ട്രോക് യൂനിറ്റിലെ ഉപകരണങ്ങളും ഉപയോഗിക്കാതായിട്ട് മാസങ്ങളായി.
രക്തം കട്ടപിടിക്കുന്നതും തടയുകയും അലിയിപ്പിക്കുകയും ചെയ്യുന്ന മരുന്നുകൾ ഉപയോഗിക്കാനാകാത്തിനെ തുടർന്ന് കാലവധി കഴിഞ്ഞ നിലയിലാണ്. കൂടിയ വിലയുള്ളവയാണിവ. അനസ്തേഷ്യയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റ് സർജിക്കൽ ഉപകരണങ്ങളും അണുനശീകരണത്തിനുള്ള ഉപകരണങ്ങളും ഉപയോഗിക്കാതിരുന്നാൽ കേടുപാടുണ്ടാകുന്നവയാണ്. ഒാപറേഷൻ തിയറ്റർ അടഞ്ഞുകിടക്കുന്നതിനാൽ ഇവിടത്തെ ശീതികരണ സംവിധാനവും തകരാറിലാണ്.
മറ്റെങ്ങും പോകാൻ നിവർത്തിയില്ലാതെ നിരവധി രോഗികളാണ് ആഞ്ചിയോപ്ലാസ്റ്റിക്കായി കാത്തിരിക്കുന്നത്. ഹൃേദ്രാഗികൾ, വൃക്കരോഗികൾ, യൂറിൻ ബാഗുമായി ദുരിതത്തിൽ കഴിയുന്ന വൃദ്ധർ എന്നിങ്ങനെ പ്രയാസത്തിൽ കഴിയുന്ന നൂറ് കണക്കിനാളുകളുണ്ട്. ഇത്തരം ശസ്ത്രക്രിയകൾക്കൊന്നും പേരൂർക്കട ആശുപത്രിയിലോ ഫോർട്ടിലോ മതിയായ സംവിധാനങ്ങളില്ല. നിരവധി പേർ പ്രയാസമനുഭവിക്കുേമ്പാഴും അധികൃതർ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. സർജിക്കൽ േകാംപ്ലക്സ് എത്രയും വേഗം തുറക്കണമെന്നും സാധ്യമാകുംവേഗത്തിൽ ചികിത്സ പുനരാരംഭിക്കണമെന്നുമാണ് ആവശ്യം.
ഒാപറേഷൻ തിയറ്റർ അടച്ചതോടെ ശസ്ത്രക്രിയക്കായി കാത്തിരുന്ന രോഗികളെ വീടുകളിലേക്കയച്ചിരുന്നു. എന്ന് ശസ്ത്രക്രിയ നടക്കുമെന്നറിയാൻ ഡോക്ടർമാരെ വിളിക്കുകയാണ്. എന്ത് പറയണമെന്നറിയാതെ ഡോക്ടർമാരും നിസ്സഹായരാണ്. ജനറൽ ആശുപത്രിയും മെഡിക്കൽ കോളജുമാണ് ഇവർക്ക് ആശ്രയിക്കാനാകുന്നത്. നിലവിൽ തെരുവിൽ അനാഥരായി അലഞ്ഞ് തിരിയുന്നവരെയും മറ്റ് പാർപ്പിക്കുന്ന ഒമ്പതാം വാർഡും ഡയലിസിസ് യൂനിറ്റുമാണ് ജനറൽ ആശുപത്രികയിൽ കോവിേഡതര വിഭാഗമെന്ന നിലയിൽ ഭാഗികമായി പ്രവർത്തിക്കുന്നത്.
കോവിഡാനന്തര ചികിത്സ ആരംഭിച്ച് ക്രമേണ കൂടുതൽ കോവിഡേതര ചികിത്സയിലേക്ക് മാറാനാണ് അധികൃതരുടെ തീരുമാനമെന്നാണ് വിവരം. അറ്റകുറ്റപ്പണികളും മറ്റ് തകരാറുകളും പരിഹരിച്ച് ഒാപറേഷൻ തിയറ്ററടക്കം പ്രവർത്തന സജ്ജമാക്കുന്നതിന് രണ്ടാഴ്ചയിലേറെ സമയം വേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.