representational image

പൊട്ടക്കിണറ്റിൽ വീണ് സ്വയം പൊലീസിനെ അറിയിച്ച യുവാവിനെ രക്ഷിച്ചു

കല്ലമ്പലം: പുലർച്ച പൊട്ടക്കിണറ്റിൽ വീണ യുവാവിന് ഫയർഫോഴ്സ് രക്ഷകരായി. റോഡ് പണിക്കെത്തിയ മണമ്പൂർ മുണ്ടയിൽക്കോണത്ത് സുരേന്ദ്രന്‍റെ മകൻ കണ്ണനാണ് (30) അപകടത്തിൽപെട്ടത്. വ്യാഴാഴ്ച പുലർച്ച 5.30നാണ് സംഭവം.

ഒറ്റൂർ പഞ്ചായത്ത് 12ാം വാർഡിൽ ഭഗവതിപുരം ക്ഷേത്രത്തിനു സമീപം വാഴത്തോട്ടത്തിലെ കിണറ്റിലാണ് കണ്ണൻ വീണത്. 50 അടി താഴ്ചയും നാലടി വെള്ളവുമുള്ള കിണർ ഉപയോഗിക്കാതെയിട്ടിരിക്കുകയായിരുന്നു.

ആൽമറയില്ലാത്ത കിണറായതിനാൽ വെളിച്ചക്കുറവുള്ള സമയത്ത് കിണർ തിരിച്ചറിയാതെ ഇതിൽപെടുകയായിരുന്നു. കണ്ണൻ കിണറ്റിൽ വീണത് കൂടെയുള്ള ജോലിക്കാരോ നാട്ടുകാരോ അറിഞ്ഞില്ല.

കിണറ്റിൽ നിന്ന് കണ്ണൻ തന്നെയാണ് പൊലീസിൽ വിളിച്ച് താൻ കിണറ്റിൽ വീെണന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടത്. പൊലീസ് വിവരം കല്ലമ്പലം ഫയർഫോഴ്സിനെ അറിയിച്ചു.

സ്റ്റേഷൻ ഓഫിസർ സുനിൽകുമാറിന്‍റെ നേതൃത്വത്തിലെത്തിയ രക്ഷാസംഘം പൊട്ടക്കിണർ കണ്ടെത്തി കണ്ണനെ രക്ഷിക്കുകയായിരുന്നു. ഫയർമാൻ അരവിന്ദനാണ് കിണറ്റിലിറങ്ങി കണ്ണനെ കരക്കെത്തിച്ചത്. ഫയർമാൻമാരായ വിദേഷ്, അനന്തു, അനീഷ് എന്നിവർ സഹായിച്ചു.

Tags:    
News Summary - A young man who fell into a pothole reported himself to the police was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.