കല്ലമ്പലം: വയലിന് കുറുകെ മതിൽ കെട്ടി നിലം മണ്ണിട്ട് നികത്തുന്നതായി പരാതി. നാവായിക്കുളം മങ്ങാട്ടുവാതുക്കൽ ചെറുവട്ടിയൂർക്കാവ് ഏലായിലാണ് വയലിന് കുറുകെ ഭിത്തി കെട്ടി മണ്ണിട്ട് നികത്തുന്നത്. നാഷനൽ ഹൈവേ പണിയുടെ മറവിലാണ് വയൽ നികത്തൽ. വയലിന് കുറുകെ മതിൽ കെട്ടി അടച്ചതിനെത്തുടർന്ന് പൊതുജനങ്ങൾ പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസ് എന്നിവിടങ്ങളിൽ പരാതി കൊടുത്തിട്ട് ഒരു നടപടിയും സ്വീകരിക്കുന്നില്ല. 28 മൈൽ, വലിയകുളം, മുമ്മൂഞ്ഞിത്തോട് എന്നിവിടങ്ങളിൽനിന്നുള്ള വെള്ളം ഇതുവഴിയാണ് മങ്ങാട്ടുവാതുക്കൽതോട്ടിൽ ഇറങ്ങുന്നത്. കഴിഞ്ഞ മഴയിൽ വെള്ളം കയറിയ സ്ഥലമാണിത്. വയലിന് കുറുകെ മതിൽ കെട്ടിയടച്ച് നികത്തിയതോടെ ഏലായിലൂടെയുള്ള നീരൊഴുക്ക് പൂർണമായി തടസ്സപ്പെടും. ഇനി മഴ പെയ്യുമ്പോൾ വെള്ളം കയറി സമീപത്തെ സ്ഥാപനങ്ങളും വീടുകളും അപകടത്തിലാകാനും സാധ്യതയുണ്ട്. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.