നിർദിഷ്ട ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേയുടെ രൂപരേഖ

ഗ്രീൻഫീൽഡ് ഹൈവേ: ഉദ്യോഗസ്ഥർ ഉറപ്പ് ലംഘിച്ചു; ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരത്തിന്​

ക​ല്ല​മ്പ​ലം: ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ ഉ​റ​പ്പ് ലം​ഘി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ​ല​വ​ക്കോ​ട് മു​സ്​​ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ച്ച്​ സ​മ​ര​ത്തി​ന്. ഖ​ബ​ർ​സ്ഥാ​ന്​ മു​ക​ളി​ലൂ​ടെ പോ​കു​ന്ന ക​ട​മ്പാ​ട്ടു​കോ​ണം-​ചെ​ങ്കോ​ട്ട ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ സ്ഥ​ല​മെ​ടു​പ്പി​നെ​തി​രെ​യാ​ണ് 201 അം​ഗ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ച്ച​ത്.

ഖ​ബ​ർ​സ്ഥാ​ൻ പൊ​ളി​ച്ചു​മാ​റ്റി​കൊ​ണ്ടു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ തി​രു​മാ​നി​ച്ചു. അ​ലൈ​ൻ​മെ​ന്റി​ൽ അ​ൽ​പം മാ​റ്റം വ​രു​ത്തി​യാ​ൽ ഖ​ബ​ർ​സ്ഥാ​ന് ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ റോ​ഡ് നി​ർ​മി​ക്കാ​നാ​വും.

ഇ​ക്കാ​ര്യം ആ​ദ്യ​കാ​ല​ങ്ങ​ളിൽ ഉ​ദ്യോ​ഗ​സ്ഥ​രും സ​മ്മ​തി​ച്ച​താ​ണ്. എ​ന്നാ​ൽ, മു​ന്ന​റി​യി​പ്പു​കൂ​ടാ​തെ ഖ​ബ​ർ​സ്ഥാ​ൻ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ നി​ർ​മി​തി​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​മ്പ​റി​ട്ടു. തു​ട​ർ​ന്നാ​ണ് ജ​മാ​അ​ത്ത് ക​മ്മി​റ്റി സ​മ​ര​രം​ഗ​ത്ത് ഇ​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്.

Tags:    
News Summary - Greenfield Highway-Officers breached assurances- The strike was led by the Jamaath Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.