വിദ്യാർഥിനിക്ക് എച്ച്1 എൻ1; സഹപാഠികൾ നിരീക്ഷണത്തിൽ

ക​ല്ല​മ്പ​ലം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് എ​ച്ച് 1 എ​ൻ 1 സ്ഥി​രീ​ക​രി​ച്ചു; സ​ഹ​പാ​ഠി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ. നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ ഗ​വ. എ​ൽ.​പി.​എ​സ്സി​ലെ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ്​ എ​ച്ച് 1 എ​ൻ 1 ബ​ധി​ച്ച​താ​യി പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ത്. കു​ട്ടി നി​ല​വി​ൽ കൊ​ട്ടി​യം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ച്ച് വ​ൺ എ​ൻ വ​ൺ സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന് വി​വ​രം കൈ​മാ​റി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യു​ടെ ക്ലാ​സി​ലെ സ​ഹ​പാ​ഠി​ക​ളാ​യ ചി​ല​ർ​ക്ക് പ​നി​ബാ​ധ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ര​ണ്ട് കു​ട്ടി​ക​ൾ കൂ​ടി പ​നി​ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​വ​രു​ടെ ലാ​ബ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. അ​തേ ക്ലാ​സി​ലെ മ​റ്റ് ചി​ല കു​ട്ടി​ക​ൾ​ക്കും പ​നി​യു​ടെ ചെ​റി​യ ല​ക്ഷ​ണം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ​യും ആ​രോ​ഗ്യ വ​കു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നേ​ര​ത്തെ മു​തി​ർ​ന്ന​വ​ർ​ക്ക് എ​ച്ച് 1 എ​ൻ 1 റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് ഡെ​ങ്കി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ശ​ങ്ക​പ്പെ​ടെ​ണ്ട​തി​ല്ല​ന്നും പ​നി​ബാ​ധി​ച്ച​ൽ സ്വ​യം ചി​കി​ത്സ​ക്ക് മു​തി​രാ​തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.

Tags:    
News Summary - H1 N1 for female students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.