കല്ലമ്പലം: ബി.ജെ.പി ഭരിക്കുന്ന കരവാരം പഞ്ചായത്തിൽ വൈസ് പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയും സ്ഥാനങ്ങൾ രാജിെവച്ചു. വൈസ് പ്രസിഡൻറ് സിന്ധു, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തങ്കമണി എന്നിവരാണ് ബി.ജെ.പിയിൽനിന്നും പഞ്ചായത്ത് സ്ഥാനങ്ങളിൽനിന്നും രാജി വെച്ചത്. രാജി സെക്രട്ടറി സ്വീകരിക്കുകയും തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. നിലവിലെ പഞ്ചായത്ത് കമ്മറ്റിയിൽ ഒമ്പത് ബി.ജെ.പി, അഞ്ച് സി.പി.എം, രണ്ട് കോൺഗ്രസ്, രണ്ട് എസ്.ഡി.പി.ഐ എന്നതാണ് കക്ഷിനില. രാജിയോടെ ബി.ജെ.പി കക്ഷിനില ഏഴായി കുറഞ്ഞു. രാജിമൂലം നിലവിൽ ഭരണം നഷ്ടപ്പെടില്ലെങ്കിലും ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാകും. പഞ്ചായത്ത് പ്രസിഡൻറിന്റെയും വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്റെയും മാനസിക പീഡനങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇരുവരും മാധ്യമപ്രവർത്തകരോട് പറഞ്ഞു. വനിതകൾ മോശം സാഹചര്യമാണ് ബി.ജെ.പിയിൽ നേരിടുന്നതെന്നും പരാതിപ്പെട്ടിട്ടും നേതൃത്വം നടപടി സ്വീകരിച്ചില്ല എന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.