ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ർ​ച്ച; മു​ഖ്യ​പ്ര​തി അ​റ​സ്​​റ്റി​ൽ

ക​ല്ല​മ്പ​ലം: തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​യാ​യ കോ​ൺ​ട്രാ​ക്ട​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ക​ര​വാ​രം പു​ല്ലൂ​ർ​മു​ക്ക് തെ​ക്കേ​വീ​ട്ടി​ൽ റീ​ബു (39)വാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ആ​വ​ശ്യ​പ്പെ​ട്ട 50,000 രൂ​പ ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തി​െൻറ വീ​ട്ടി​ൽ സം​സാ​രി​ച്ചു നി​ൽ​ക്ക​വെ റീ​ബു​വും കൂ​ട്ടു​പ്ര​തി​ക​ളാ​യ മാ​വി​ൻ​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത്, വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്ന് കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും കോ​ൺ​ട്രാ​ക്ട​റു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 10,000 രൂ​പ​യും ര​ണ്ട് വെ​ള്ളി മോ​തി​ര​വും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ക​യും തു​ട​ർ​ന്ന് മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്ന​െ​​ത്ര.

പി​ടി​യി​ലാ​യ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മു​മ്പ്​ മ​റ്റൊ​രു കേ​സി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കും വ​ഴി പൊ​ലീ​സ് ജീ​പ്പി​െൻറ സ്​​റ്റി​യ​റി​ങ്​ പി​ടി​ച്ചു തി​രി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ല്ല​മ്പ​ലം എ​സ്.​ഐ ഗം​ഗാ​പ്ര​സാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.