കല്ലമ്പലം: കല്ലമ്പലം പൊലീസ് സ്റ്റേഷെൻറ വിശ്രമമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട പൊലീസ് ഡ്രൈവറും സിവിൽ ഓഫിസറുമായ മനോജ് സൗമ്യനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവർത്തകർ.
ജോലിയിൽ കൃത്യനിഷ്ഠതയുള്ള മനോജ് സഹപ്രവർത്തകർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. ജോലി സംബന്ധമായ സമ്മർദമൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു മനോജ്. സി.ഐ, എസ്.ഐ എന്നിവരാരും തന്നെ സ്റ്റേഷനിലുണ്ടായിരുന്നില്ല. റൈറ്ററും പാറാവുകാരനും മാത്രമായിരുന്നു സ്റ്റേഷനിലെന്നാണ് ഓഫിസ് ഭാഷ്യം.
കടബാധ്യതയോ മറ്റ് കുടുംബപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും പറയുന്നു. സ്റ്റേഷനുള്ളിൽ തന്നെ മനോജ് ജീവനൊടുക്കാൻ കാരണം സ്റ്റേഷനള്ളിൽ നിന്നുതന്നെയുള്ള സമ്മർദം തന്നെയാണെന്നാണ് അടുത്ത സുഹൃത്തുക്കളുടെ അഭിപ്രായം.
പുലർച്ചെ സന്തോഷത്തോടെ യാത്ര പറഞ്ഞ് പോയ ഭർത്താവിെൻറ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടി വന്ന ഭാര്യക്കും ബന്ധുക്കൾക്കും മനോജിെൻറ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന അഭിപ്രായം തന്നെയാണുള്ളത്. പോസ്റ്റ്മോർട്ടവും കോവിഡ് ടെസ്റ്റും കഴിഞ്ഞ് മനോജിെൻറ മൃതദേഹം വെള്ളിയാഴ്ച രാത്രി എേട്ടാടെ പാളയംകുന്നിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.