ബസിൽ പരിക്കേറ്റ വയോധികക്ക്​ സർവിസ് നിർത്തിവെച്ച് ജീവനക്കാർ ചികിത്സ ലഭ്യമാക്കി

ക​ല്ല​മ്പ​ലം: യാ​ത്ര​ക്കി​ടെ പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രി​യെ ബ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ജീ​വ​ന​ക്കാ​ർ. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കാ​യം​കു​ള​ത്തേ​ക്ക് പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ഫാ​സ്റ്റി​ൽ യാ​ത്ര​ക്കാ​രി​ക്ക് ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ന് ​ആ​ലം​കോ​ട് ജ​ങ്​​ഷ​നി​ൽ​വെ​ച്ച്​ ത​ല ബ​സി​ലെ ക​മ്പി​യി​ലി​ടി​ച്ച് പ​രി​ക്കേ​റ്റു.

ബ​സി​ന് മു​ന്നി​ൽ പോ​യ കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ​സ് പെ​ട്ടെ​ന്ന്​ ബ്രേ​ക്കി​ട്ട​പ്പോ​ഴാ​ണ്​ ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യു​ടെ ത​ല ക​മ്പി​യി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ ബ​സി​ലെ ക​ണ്ട​ക്ട​ർ ശ്രീ​കു​മാ​ർ, ഡ്രൈ​വ​ർ അ​ഭി​ജി​ത്ത് എ​ന്നി​വ​ർ തൊ​ട്ട​ടു​ത്തു​ള്ള ചാ​ത്ത​ൻ​പാ​റ സ്വ​കാ​ര്യ ആ​ശു​പ്ര​തി​യി​ലേ​ക്ക്​ ബ​സ്​ വി​ട്ടു. അ​വി​ടെ എ​ത്തി​ച്ച്​ ചി​കി​ത്സ ല​ഭ്യ​മാ​ക്കി. ബാ​ക്കി​യു​ള്ള യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി വി​ട്ടു. തു​ട​ർ​ന്ന് വ​യോ​ധി​ക​യെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തു​ക​യും അ​വ​രെ ഏ​ൽ​പി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ജീ​വ​ന​ക്കാ​ർ ജോ​ലി തു​ട​ർ​ന്ന​ത്. സ​മ​യോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും ബ​സ് യാ​ത്ര​ക്കാ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും പ്ര​ശം​സി​ച്ചു.

Tags:    
News Summary - The staff stopped the service and provided treatment to an elderly person who was injured in the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.