കാഞ്ഞിരത്തിൻമൂട്ടിൽ ഹാർഡ്വെയറിൽ സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന്‍റെ ദൃശ്യം

മോഷണം തടയാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച സി.സി.ടി.വികളടക്കം മോഷ്ടാക്കൾ കവരുന്നു

കല്ലമ്പലം: മോഷ്ടാക്കളെ പേടിച്ച് സി.സി.ടി.വി സ്ഥാപിച്ച വ്യാപാരികൾക്ക് മോഷണം തടയാനാവുന്നില്ലെന്നതിനുപുറെമ സി.സി.ടി.വി സംവിധാനംകൂടി നഷ്ടപ്പെടുന്നു. മോഷ്ടാക്കൾ മിക്കയിടങ്ങളിലും സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കടക്കം കവരുകയാണ്.

പാരിപ്പള്ളി മേഖലയിൽ ഇത്തരത്തിലുള്ള മോഷണം വ്യാപകമായിട്ടുണ്ട്. സി.സി.ടി.വി കാമറയും ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള അനുബന്ധ സാമഗ്രികളും മോഷ്ടാക്കൾ കൊണ്ടുപോകുന്നു. കഴിഞ്ഞദിവസം ഐവ ബേക്കറി, കാഞ്ഞിരത്തിൻമൂട്ടിൽ ഹാർഡ് വെയർസ് എന്നീ സ്ഥാപനങ്ങളിൽ കവർച്ച നടന്നു.

ബേക്കറിയിൽ നിന്ന് പതിനയ്യായിരം രൂപയും സി.സി.ടി.വിയും കവർന്നു. ഹാർഡ് വെയർ കടയിൽ നിന്ന് സി.സി.ടി.വിയുടെ രണ്ട് കാമറകൾ നഷ്ടപ്പെട്ടു. എങ്കിലും ഇവിടെ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ ലഭിച്ചു. ഒരാഴ്ച മുമ്പ് സമീപത്തെ മറ്റു പല കടകളിലും കവർച്ച നടന്നിരുന്നു.

അമ്പാടി മെഡിക്കൽസ്, ശ്രീഹരി വെജിറ്റബിൾസ്, ലണ്ടൻ ഓൾഡ് മെൻസ് വെയർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മെഡിക്കൽ സ്റ്റോറിൽ നിന്ന് നാൽപതിനായിരം രൂപയും പച്ചക്കറിക്കടയിൽ നിന്ന് 1200 രൂപയും മെൻസ്വെയറിൽ നിന്ന് സി.സി.ടി.വിയും മോഷണം പോയി. ലഭ്യമായ എല്ലാ സി.സി.ടി.വി ദൃശ്യങ്ങളിലും പതിഞ്ഞിട്ടുള്ളത് ഒരാളുടെ മുഖം ആണ്. ഇതേ ദിവസം കല്ലുവാതുക്കലിലും മൂന്ന് കടകളിൽ കവർച്ച നടന്നിരുന്നു.

Tags:    
News Summary - Thieves are caught with CCTV installed to prevent theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.