കല്ലമ്പലം: ട്രിപ്ൾ ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജില്ല അതിർത്തിയായ കടമ്പാട്ടുകോണത്ത് കർശന വാഹന പരിശോധന. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്ന് ധാരാളം യാത്രക്കാരാണ് അതിർത്തിയിൽ എത്തുന്നത്.
സർക്കാർ മാനദണ്ഡപ്രകാരമുള്ള രേഖകൾ ഹാജരാക്കാത്തവരെ കടത്തിവിട്ടില്ല. നിസ്സാര കാര്യങ്ങൾ പറഞ്ഞെത്തിയവരെ പൊലീസ് തിരിച്ചയച്ചു. നിരവധിപേർക്കെതിരെ കേസെടുത്തു. ആയിരത്തിലധികം വാഹനങ്ങളാണ് അതിർത്തി കടക്കാനെത്തിയത്. അതിൽ 70 ശതമാനവും തിരുവനന്തപുരം ആർ.സി.സിയിൽ പോകാനുള്ളവരായിരുന്നെന്ന് കല്ലമ്പല്ലം എസ്.എച്ച്.ഒ മനുരാജ് പറഞ്ഞു. ദേശീയപാതയിൽ ഒരു ഭാഗം അടച്ചായിരുന്നു പരിശോധന. മറ്റ് അതിർത്തി റോഡുകളിലും പൊലീസ് പരിശോധനയുണ്ടായിരുന്നു. കെണ്ടയ്മെൻറ് സോണുകളായി പ്രഖ്യാപിച്ച ഇടങ്ങളിലെ റോഡുകളെല്ലാം വേലികെട്ടി വൺവേ ആക്കി. നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആറ്റിങ്ങല്‍: നിയമലംഘകരെ കണ്ടെത്താൻ ആറ്റിങ്ങലിൽ പൊലീസ് പരിശോധന കര്‍ശനമാക്കി. അനാവശ്യമായി യാത്ര നടത്തിയ 56 പേര്‍ക്കെതിരെ കേസെടുത്തു. 14 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരം ആര്.സി.സി ഉള്‍പ്പെടെ വിവിധ ആശുപത്രികളിലേക്ക് പോകാനുള്ളവരും ബാങ്കുകളിലേക്ക് പോകാനുള്ളവരുമാണ് തിങ്കളാഴ്ച നിരത്തിലിറങ്ങിയവരില്‍ കൂടുതലും. അനാവശ്യയാത്ര നടത്തുെന്നന്ന് ബോധ്യപ്പെട്ടവര്ക്കെതിരെയാണ് നടപടിയെടുത്തതെന്ന് ഇന്‍സ്പെക്ടര്‍ ടി. രാജേഷ്കുമാര്‍ പറഞ്ഞു. ആറ്റിങ്ങലില്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനുശേഷം പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ചന്തറോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വര്ണപ്പണയകേന്ദ്രത്തിനും അവനവഞ്ചേരിയിലെ ഇറച്ചിക്കോഴിക്കടക്കും എതിരെയാണ് കേസെടുത്തത്. കണ്ടെയ്ൻമെൻറ് സോണായ മുദാക്കലില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി. പഞ്ചായത്തിലെ ഇടറോഡുകളിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണവുമായി ആറ്റിങ്ങൽ പൊലീസ്. കണ്ടെയ്ൻമെൻറ് സോണുകളിലെ ആളുകൾ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാനും നിയന്ത്രണങ്ങൾ ലംഘിച്ച് കറങ്ങുന്നവരെ കണ്ടെത്താനുമാണ് ഡ്രോൺ നിരീക്ഷണം. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പട്ടണത്തിൽ ഡ്രോൺ നിരീക്ഷണം നടത്തി. സി.ഐ രാജേഷ്, എസ്.ഐമാരായ ജ്യോതിഷ്, ജിബി, ആശ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡ്രോൺ നിരീക്ഷണം നടന്നത്.
കിളിമാനൂർ: കോവിഡ് രണ്ടാം തരംഗത്തിെൻറ അതിവ്യാപനത്തിൽ ഏർപ്പെടുത്തിയ ട്രിപ്ൾ ലോക്ഡൗണിൽ ഗ്രാമീണ മേഖലയും അക്ഷരാർഥത്തിൽ ലോക്കായി. ജില്ല അതിർത്തികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും ഇടറോഡുകൾ ബന്ധിച്ചും യാത്രക്കാരെ പൂർണമായും തടഞ്ഞ് പഴുതടച്ചുള്ള നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. അതേസമയം, ക്വാറൻറീൻ ലംഘനം നടത്തിയതിെൻറ പേരിൽ മൂന്നുപേർക്കെതിരെ കിളിമാനൂർ പൊലീസ് കേസെടുത്തു. കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ ജില്ല അതിർത്തിയായ സംസ്ഥാന പാതയിലെ തട്ടത്തുമല വാഴോട് കഴിഞ്ഞ രാത്രി ബാരിക്കേഡ് സ്ഥാപിച്ച് അടച്ചു. അത്യാവശ്യ സർവിസുകൾ മാത്രം അനുവദിച്ചു. പനപ്പാംകുന്ന്, കടയ്ക്കൽ ഭാഗത്തേക്കുള്ള കൊപ്പം, തൊളിക്കുഴി കവലകളും രാവിലെതന്നെ പൂർണമായി ബന്ധിച്ചു. രാവിലെ തുറന്ന അവശ്യസാധന വിൽപനശാലകൾ ഉച്ചക്ക് രണ്ടിനുതന്നെ അടച്ചതായി കിളിമാനൂർ സ്റ്റേഷൻ ഓഫിസർ അറിയിച്ചു.
പള്ളിക്കൽ സ്റ്റേഷൻ പരിധിയിലും ശക്തമായ നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. വ്യാപാരികളും പൊതുജനങ്ങളും നിയന്ത്രണങ്ങളോട് സഹകരിച്ചതായി എസ്.എച്ച്.ഒ പറഞ്ഞു. ജില്ല അതിർത്തികളായ പാരിപ്പള്ളി റോഡിൽ കുളമട, ചടയമംഗലം റോഡിൽ കല്ലടത്തണ്ണി, നിലമേൽ റോഡിൽ എലിക്കുന്നാംമുകൾ, പൊരേടം റോഡിൽ ആറയിൽ എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
നെടുമങ്ങാട്: ട്രിപ്ൾ ലോക്ഡൗൺ നടപ്പാക്കിയതിനെതുടർന്ന് നെടുമങ്ങാട് പൊലീസ് വാഹനപരിശോധന കർശനമാക്കി. വാളിക്കോട് ജങ്ഷനിൽ നടന്ന പരിശോധനയിൽ സത്യവാങ്മൂലവും പാസും ഐ.ഡി കാർഡുമില്ലാതെ യാത്രചെയ്തയാൾക്കെതിരെ കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസിെൻറ പരിശോധന റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരെയും പൊലീസ് തടഞ്ഞുനിർത്തി. യാത്രക്ക് പാസ് വേണ്ട ഐ.ഡി കാർഡ് മതിയെന്നിരിക്കെ പാസ് വേണമെന്ന് പൊലീസ് ശഠിച്ചത് മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.