കല്ലമ്പലം: നിർധനനായ തയ്യൽക്കാരന് ഇരട്ടി മധുരം സമ്മാനിച്ച് ഇരട്ടമക്കൾ. പ്ലസ് ടു പരീക്ഷയിൽ ബയോളജി സയൻസിൽ ഫുൾ എ പ്ലസ് വാങ്ങിയാണ് ഇരട്ടകൾ അച്ഛന് മധുരം സമ്മാനിച്ചത്. നാവായിക്കുളം കുടവൂർ വള്ളിച്ചിറ തിരുവാതിരയിൽ ശിവപ്രസാദിന്‍റെയും (കുട്ടൻ) ലിസയുടെയും ഇരട്ട മക്കളായ അരുണും, ആതിരയുമാണ് ഫുൾ എ പ്ലസ് നേടി നാട്ടുകാരുടേയും വീട്ടുകാരുടേയും അനുമോദനത്തിന് പാത്രമായത്.
നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. എസ്.എസ്.എൽ.സി പരീക്ഷയിലും ഇരുവരും ഫുൾ എ പ്ലസ് വാങ്ങിയിരുന്നു. ടീച്ചറാകാൻ മോഹിക്കുന്ന ആതിരയുടെയും, എഞ്ചിനീയർ ആകാൻ മോഹിക്കുന്ന അരുണിന്‍റെയും തുടർ പഠനമാണ് ഇനി ശിവപ്രസാദിന്റെ ലക്ഷ്യം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.