ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​മ്പ​ലം വെ​യി​ലൂ​രി​ൽ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​റി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് നീ​ക്കം ചെ​യ്യു​ന്നു

കല്ലമ്പലം വെയിലൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ടു പേർക്ക് പരിക്ക്

ക​ല്ല​മ്പ​ലം: വെ​യി​ലൂ​രി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു, പി​ക്ക​പ്പ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. കാ​ർ യാ​ത്രി​ക​ർ പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ശ്രു​തി, ശ്രാ​വ​ൺ എ​ന്നി​വ​ർ​ക്ക് പ​രു​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30നാ​യി​രു​ന്നു അ​ക​ടം.

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്റെ പി​ൻ​വ​ശം പി​ന്നി​ലൂ​ടെ വ​ന്ന പി​ക്അ​പ്പി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞു. പി​റ​കി​ൽ വ​ന്ന കാ​റി​ൽ പി​ക്ക​പ്പ് ഇ​ടി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​യി.

പൊ​ലീ​സും ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്ന് നീ​ക്കി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​യ​ത്. ര​ണ്ട് ദി​വ​സം മു​മ്പ് ദേ​ശീ​യ​പാ​ത​യി​ൽ തോ​ട്ട​ക്കാ​ട് പാ​ല​ത്തി​ന് സ​മീ​പം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​വും ഓ​വ​ർ​ടേ​ക്കി​ങ്ങു​മാ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മെ​ന്ന് ഡ്രൈ​വ​ർ​മാ​ർ ആ​രോ​പി​ച്ചു.

Tags:    
News Summary - Vehicles collide at Kallambalam; Two people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.