കല്ലമ്പലം: വെള്ളകെട്ടായി വെട്ടിമൺകോണം റോഡ് മാറിയതോടെ യാത്ര ചെയ്യാനാകാതെ പ്രദേശവാസികൾ. വെയിലൂർ വെട്ടിമൺകോണം റോഡിൽ ലക്ഷംവീടിന് സമീപവും കളീയിലിൽ എന്ന സ്ഥലത്തുമാണ് മഴ പെയ്താൽ ഉടൻ വെള്ളക്കെട്ട് രൂപപ്പെടുന്നത്. ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിൽ രൂപപ്പെട്ട വെള്ളകെട്ടിൽ കാൽനടക്കാർ പോലും ബുദ്ധിമുട്ടിലാണ്.
ഒറ്റൂർ പഞ്ചായത്തിലെ മുള്ളറംകോട് അഞ്ചാം വാർഡിലാണ് ഈ റോഡ്. ഇവിടെ രണ്ട് സ്ഥലത്താണ് വെള്ളകെട്ട്. റോഡിനു സമീപത്തെ മൂന്ന് വീട്ടുകാർ മതിൽ കെട്ടിയതിന് ശേഷമാണ് ഈ വെള്ളക്കെട്ട് രൂപപ്പെട്ടത് എന്നാണ് പരാതി. പഞ്ചായത്ത് മതിൽ കെട്ടുവാൻ പെർമിറ്റ് കൊടുത്തപ്പോൾ വെള്ളം പോകുവാൻ വേണ്ട സംവിധാനം സ്വീകരിക്കാത്തതുകൊണ്ടാണ് വെള്ളക്കെട്ട് രൂപപ്പെടുന്നതത്രെ.
ആറു മീറ്റർ വീതിയുള്ള ഈ റോഡ് ഇപ്പോൾ അഞ്ചര മീറ്റർ മാത്രമാണ് ഉള്ളത് എന്നും നാട്ടുകാർ പറയുന്നു. സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് സ്കൂളിൽ പോകുവാൻ പറ്റാത്ത സ്ഥിതി ആണ്. സമരപരിപാടികളുമായി മുന്നോട്ട് പോകുവാൻ പൊതു പ്രവർത്തകൻ ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.