കഴക്കൂട്ടം: കഠിനംകുളം മരിയനാട് കടലിൽ നിന്ന് പിടികൂടിയ ലക്ഷങ്ങൾ വിലമതിക്കുന്ന ചെറു മത്സ്യങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി നശിപ്പിച്ചു.
മത്തി, കൊഴിയാള ഇനത്തിൽപ്പെട്ട 100 പെട്ടി കുഞ്ഞുമത്സ്യങ്ങളാണ് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്.
സർക്കാർ ഉത്തരവ് മറികടന്ന് പിടികൂടിയ 500 കിലോയോളം വരുന്ന മത്സ്യക്കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. മരിയനാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾ ഉൾക്കടലിൽ നിന്ന് പിടികൂടിയ മത്സ്യക്കുഞ്ഞുങ്ങളെ വള്ളത്തിൽ കരക്കെത്തിച്ച് പെരുമാതുറ, ചാന്നാങ്കര സ്വദേശികൾക്ക് വില്പന നടത്തി. തുടർന്ന് മത്സ്യക്കുഞ്ഞുങ്ങെളെ പെട്ടിയിലാക്കി ലോറിയിൽ കയറ്റുന്നതിനിടെയാണ് പിടിവീണത്.
ഉദ്യോഗസ്ഥ സംഘത്തിനു നേരേ മത്സ്യത്തൊഴിലാളികൾ സംഘടിച്ച് എതിർത്തെങ്കിലും ഫലം കണ്ടില്ല. ഉദ്യോഗസ്ഥ സംഘത്തിനൊപ്പം കഠിനംകുളം, അഞ്ച്തെങ്ങ് കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെൻറ്, കോസ്റ്റ് ഗാർഡുകളുമുണ്ടായിരുന്നു.
കൊഴിതീറ്റ നിർമ്മാണശാലയിലേക്ക് കൊണ്ടു പോകാനുള്ള 1. 75 ലക്ഷം രൂപ വിലവരുന്ന കുഞ്ഞു മീനാണ് സംഘം പിടിച്ചെടുത്തത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരിയുടെ നേതൃത്വത്തിൽ അസിഡൻറ് ഡയറക്ടർ ജയന്തി, ഫിഷറീസ് ഓഫീസർ സരിത എന്നിവടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.