കഴക്കൂട്ടം: മൂന്നുദിവസം മുമ്പ് കത്തിച്ച പത്രം ഏജൻറിെൻറ കാർ വീണ്ടും കത്തിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രതിയെ തിരയുന്നതിനിെട സമീപത്തെ വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിനും തീയിട്ടു; സംഭവത്തിൽ കുറ്റിച്ചൽ സ്വദേശിയായ അമൽ (20) ശ്രീകാര്യം പൊലീസിെൻറ പിടിയിലായി. മൂന്നുദിവസം മുമ്പാണ് പത്രം ഏജൻറ് പാങ്ങപ്പാറ കുറ്റിച്ചൽ സ്വദേശി സുനിലിെൻറ (സുനിൽ ചോട്ടു) വീടിനുസമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിച്ചത്. ഭാഗികമായി കത്തിയ കാർ കഴിഞ്ഞ രാത്രി വീണ്ടും കത്തിച്ചു.
പൊലീസ് എത്തി സി.സി ക്യാമറ ദൃശ്യങ്ങൾ പരിശോധന നടത്തുന്നതിനിടെ സുനിലിെൻറ വീടിനുസമീപം താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരൻ ജോമേഴ്സിെൻറ ബൈക്കിൽ നിന്ന് തീയും പുകയും ഉയർന്നു. പൊലീസും നാട്ടുകാരും എത്തി പരിശോധിച്ചതിൽ സമീപത്തുള്ള വീട്ടിൽ താമസിക്കുന്ന അമലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിൽ എടുത്തു. ചെരിപ്പിൽ തീ പിടിപ്പിച്ചാണ് ഇയാൾ വാഹനങ്ങൾ കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അമലിനെ ചോദ്യം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.