കഴക്കൂട്ടം: തിരുവനന്തപുരം അണ്ടൂർകോണം പാഴ്ചിറയിൽ റോഡു നിർമ്മാണത്തെ ചൊല്ലി തർക്കത്തിൽ ഗ്രാമപഞ്ചായത്തംഗത്തിനും ഭർത്താവിനും മർദ്ദനമേറ്റതായി പരാതി. അണ്ടൂർകോണം ഗ്രാമപഞ്ചായത്ത് പായ്ച്ചിറ വാർഡ് അംഗമായ ഹസീന അൻസറിനും ഭർത്താവ് അൻസറിനുമാണ് മർദ്ദനമേറ്റത്. രണ്ട് പേരും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ രാവിലെയാണ് സംഭവം എം എൽ എ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന റോഡിന്‍റെ ഓട നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പി,ഡി.പി മുൻ ജില്ലാ പ്രസിഡന്‍റ് പായ്ച്ചിറ സലാഹുദീനും സംഘവുമാണ് മർദ്ദിച്ചതതെന്ന് മംഗലപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തർക്കം അറിഞ്ഞെത്തിയ മംഗലപുരം പോലീസിലെ ഗ്രേഡ് എസ് ഐ ജയനെ ഇവർ ആക്രമിച്ചു .
പൊലീസിനെ ആക്രമിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. റോഡ് നിർമ്മാണം തടസ്സപ്പെടുത്തരുതെന്ന് പൊലീസ് പറഞ്ഞ് പോയതിനു ശേഷമാണ് സലാഹുദീനും സംഘവും മെമ്പറെയും ഭർത്താവിനെയും മർദ്ദിച്ചത്.പായ്ച്ചിറ സലാഹുദീൻ ,ഷഫീഖ് ,സുധീർ എന്നിവർ ക്കെതിരെയാണ് മംഗലപുരം പൊലീസ് കേസെടുത്തു. എന്നാൽ വാർഡുമെമ്പറുടെയും ഭർത്താവിേന്റയും നേതൃത്വത്തിൽ നിർമ്മാണ തർക്കമുള്ള സ്ഥലത്തെ സ്ത്രീയെ ആക്രമിക്കുന്നത് കണ്ട് പിടിച്ചു മാറ്റാൻ പോയതാണെന്നും പോലീസ് തങ്ങളെയാണ് മർദ്ധിച്ചതെന്നും സലാഹുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.