കഴക്കൂട്ടം: പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ തീപിടിത്തം. മരുന്നുകൾ ഉൾപ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി മെഡിക്കൽ ഓഫിസർ ഡോ. അൽത്താഫ് പറഞ്ഞു. പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസി സ്റ്റോർറൂമിൽ ഞായറാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.
തീ ആളിപ്പടരാത്തതിനാൽ വൻ അപകടം ഒഴിവായി.
അമിത വോൾട്ടേജ് മൂലം ഷോർട്ട് സർക്യൂട്ട് ഉണ്ടായി എ.സിയുടെ സർക്യൂട്ട് കത്തിയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. എ.സിയും അനുബന്ധ ഉപകരണങ്ങളും മരുന്നുകളും കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാർ സ്റ്റോർ റൂം തുറന്നപ്പോഴാണ് കത്തിയ വിവരം അറിഞ്ഞത്. വൈദ്യുതി വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.