കഴക്കൂട്ടം: അർധരാത്രി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഇന്ധനം തീർന്ന് വഴിയിലകപ്പെട്ട കാറിൽ യുവതി പ്രസവിച്ചു.
പകച്ചുപോയ വീട്ടുകാർക്ക് അതുവഴി പട്രോളിങ് ജീപ്പിലെത്തിയ മംഗലപുരം പൊലീസ് തുണയായി. രണ്ടിന് രാത്രി 12ന് പള്ളിപ്പുറം ബിനോയ് മാർബിളിനുസമീപം വിജനമായ സ്ഥലത്താണ് സംഭവം.
പ്രസവവേദനയെ തുടർന്ന് പെരുങ്ങുഴി സ്വദേശിയായ യുവതിയെയും കൂട്ടി ഭർത്താവും മാതാവും കാറിൽ എസ്.എ.ടിയിലേക്ക് പോകുന്നതിനിെടയാണ് ഇന്ധനം തീർന്ന് കാർ വഴിയിലായത്.
സമീപെത്ത െപട്രോൾ പമ്പിൽ ആളുമില്ലായിരുന്നു. ഇതിനിെട യുവതി ആൺകുഞ്ഞിന് ജന്മം നൽകി. പൊക്കിൾക്കൊടി വേർപെടാത്ത അമ്മയും കുഞ്ഞും സീറ്റിനിടയിൽ കുടുങ്ങിയ അവസ്ഥയിലായി. മംഗലപുരം പൊലീസ് സ്റ്റേഷനിലെ പട്രോളിങ് ജീപ്പ് അതുവഴി വരുമ്പോൾ കാർ ശ്രദ്ധയിൽപെട്ടു.
ഉടൻ തന്നെ എസ്.ഐ ഗോപകുമാറും സിവിൽ പൊലീസ് ഒാഫിസർ ബിജുവും ഇറങ്ങി കണിയാപുരത്തെ എസ്.കെ.എസ്.എഫ് ആംബുലൻസിനെയും സഹായത്തിനായി നഴ്സിനെയും വിളിച്ചുവരുത്തി.
അതുവഴി വന്ന ഐ.ജി ശ്രീജിത്തും അവിടെ ഇറങ്ങി വേണ്ട സഹായം ചെയ്യാമെന്ന് പറഞ്ഞു. തുടർന്ന്, പൊക്കിൾക്കൊടി വേർപെടുത്തിയ ശേഷം കുഞ്ഞിനെ ആംബുലൻസിലും യുവതിയെ കാറിലും കഴക്കൂട്ടത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മയും കുഞ്ഞും സുഖം പ്രാപിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.