കഴക്കൂട്ടം: താത്കാലിക നേട്ടത്തിന് വേണ്ടി രാജ്യത്ത് മതചിന്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരായുള്ള പോരാട്ടങ്ങൾക്ക് ശക്തിപകരാൻ ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ പ്രചോദനമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 167 മത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിലെ ഗുരുവിന്റെ ജന്മഹൃഗമായ വയൽവാരം വീട്ടിൽ സന്ദർശനം നടത്തി ഗുരുദേവ വിഗ്രഹത്തിൽ പുഷ്‌പാർച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികളെയും തിരിച്ചറിയണമെന്നും വർഗ്ഗീയതക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഗുരുദേവ ചിന്തകൾ സഹായകമാകുമെന്നും മതേതരത്തിന്‍റെ പതാകവാഹകരായി മാറാൻ ഗുരുദേവ ദർശനം നെഞ്ചിലേറ്റുന്ന എല്ലാവർക്കും കഴിയട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ എം.എൽ.എ.അഡ്വ.എം.എ.വാഹീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബോസ്, അണിയൂർ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.