കഴക്കൂട്ടം: ഏറെ കോളിളക്കം സൃഷ്ടിച്ച കുളത്തൂർ മുരളീധരൻ നായർ കൊലപാതകക്കേസിലെ രണ്ടാംപ്രതിയായ സൗത്ത് മൺവിള കൊള്ളുമുറി മുറിയിൽ മായാലക്ഷ്മി വീട്ടിൽ രാജേന്ദ്ര ബാബുവിനെ തുമ്പ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. 2006ൽ കൊലപാതകം നടത്തി ഒളിവിൽപോയ രാജേന്ദ്ര ബാബുവിനെ തിരുവനന്തപുരം സെഷൻസ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
വിവിധ സംസ്ഥാനങ്ങളിലും മലയോരങ്ങളിലും വേഷംമാറി ഒളിവിൽകഴിഞ്ഞ പ്രതിയെ കണ്ടെത്തുന്നതിന് കഴക്കൂട്ടം സൈബർ സിറ്റി അസി.കമീഷണർ ഡി.കെ. പൃഥിരാജ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. അന്വേഷണസംഘത്തിലുള്ള ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആർ. ശിവകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അലക്സ്, സി.പി.ഒമാരായ സജാദ്, അൻസിൽ, അരുൺ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘം ദീർഘനാളായി പലവിധ വേഷത്തിൽ കേരളത്തിലെ പല ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വ്യാഴാഴ്ച ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിപ്രദേശമായ പാമ്പാടുംപാറയിൽ നിന്ന് മൽപിടിത്തത്തിലൂടെ കീഴടക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.