തിരുവനന്തപുരത്ത്​ ഓട്ടോ ഡ്രൈവറെ മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചു

മംഗലപുരം (തിരുവനന്തപുരം): ഓട്ടോ ഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ചു. മംഗലപുരം ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായ തോപ്പിൽ വീട്ടിൽ അനസിനെ(28) ആണ് മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചത്. ശനിയാഴ്​ച രാത്രി 7.30 ഓടു കൂടിയാണ് സംഭവം.

ഒരാൾ സ്റ്റാൻഡിൽ നിന്ന്​ അനസിനെ മുരുക്കുമ്പുഴ ബെർത്ത്​ ഡേ പാർട്ടിക്ക് പോകാനെന്ന് പറഞ്ഞ്​ ഓട്ടോയിൽ കയറി. ഓട്ടോയുടെ തൊട്ടു മുന്നിലായി ഒരു ബൈക്കിൽ രണ്ട് പേർ പോകുന്നുണ്ടായിരുന്നു. തുടർന്ന് മുരുക്കുമ്പുഴ പുത്തൻകാവിൽ ക്ഷേത്രത്തിനടുത്ത് എത്തിയപ്പോൾ ബൈക്ക്​ വാഹനത്തിന് കുറുകെ നിർത്തി. തുടർന്ന്​ മൂന്നു പേരും ചേർന്ന് അനസിനെ വെട്ടിപരിക്കേൽപിക്കുകയായിരുന്നു.

വെട്ടേറ്റ അനസ് ഓടി അതു വഴി വന്ന മറ്റൊരു കാറിൽ കയറി. അക്രമികൾ കാറി​​നു പിന്നാലെ ഓടിയെങ്കിലും കാർ വേഗത്തിൽ പോയതിനാൽ അവർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കൈയിലും, നെഞ്ചിലും, പുറകിലും വെട്ടേറ്റ അനസ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിച്ചവർ ആരാണെന്ന് അറിയില്ലെന്നാണ് അനസ് പൊലീസിനോട് പറഞ്ഞത്. പരിക്ക് ഗുരുതരമല്ലെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. ജങ്​ഷനിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് വരുന്നതായും പൊലീസ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.