തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടേറുന്നതോടെ പ്രചാരണമാർഗങ്ങളിലും വ്യത്യസ്തത തേടുകയാണ് മുന്നണികൾ. ഇക്കൂട്ടത്തിൽ സോഷ്യൽ മീഡിയയിലും പുറത്തും ശ്രദ്ധയാകർഷിക്കുകയാണ് കഴക്കൂട്ടത്തെ എൽ.ഡി.എഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രെൻറ പ്രചാരണത്തിനായി വരച്ച മ്യൂറൽ പെയിൻറിങ്ങുകൾ.
ശ്രീകാര്യം ജങ്ഷനിലും സ്ഥാനാർഥിയുടെ ജന്മപ്രദേശമായ കടകംപള്ളിയിൽ മിനി സിവിൽ സ്റ്റേഷെൻറ അടുത്തുമാണ് ചിത്രകാരൻ അജിത്കുമാറിെൻറ നേതൃത്വത്തിലുള്ള കലാകാരന്മാർ മ്യൂറൽ ചുമർചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
ശ്രീകാര്യത്ത് 400 ചതുരശ്ര അടിയിലും കടകംപള്ളിയിൽ 180 ചതുരശ്ര അടിയിലുമാണ് ചിത്രങ്ങൾ. പ്രചാരണത്തിന് നിറമേകുക എന്നതിനൊപ്പംതന്നെ ഫ്ലക്സ് പ്രിൻറിങ്ങിെൻറ അതിപ്രസരത്തോടെ പ്രതിസന്ധി നേരിടുന്ന ചിത്രകലാകാരന്മാർക്ക് പിന്തുണയേകുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ടെന്ന് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രസിദ്ധ ഫ്രഞ്ച് ചിത്രകാരൻ ഹെൻറി റൂസോയുടെ 'ദ റീപാസ്റ്റ് ഒാഫ് ദ ലയൺ' എന്ന ചിത്രത്തിലെ പ്രകൃതിദൃശ്യമാണ് ഈ മ്യൂറൽ രചനകളുടെ പശ്ചാത്തലമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഘോരവനത്തിൽ വേട്ടയാടുന്ന സിംഹത്തിെൻറ ചിത്രമാണിത്.
വരക്കാനുദ്ദേശിച്ച ചിത്രം കമ്പ്യൂട്ടർ ഇമേജറി വഴി തയാറാക്കിയ ശേഷം എൽ.സി.ഡി പ്രൊജക്ടർ വഴി ചുമരിൽ പ്രോജക്റ്റ് ചെയ്ത് ട്രേസ് ചെയ്താണ് ചിത്രം പൂർത്തീകരിച്ചത്. ഈ രീതിയിൽ ചെയ്യുന്നതിനാൽ വളരെ വലിയ ചിത്രങ്ങൾ പോലും വേഗത്തിൽ തീർക്കാനാകുമെന്ന് അജിത്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.