സ്വകാര്യ പ്രാക്ടീസ്​: മെഡിക്കൽ കോളജ്​ സർജറി വിഭാഗം മേധാവി കുടുങ്ങി

ക​ഴ​ക്കൂ​ട്ടം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ക്ടീ​സ് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബ്ദു​ൽ ല​ത്തീ​ഫ്​ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി. ക​ഴ​ക്കൂ​ട്ടം ബൈ​പ്പാ​സി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ സ​ർ​ജ​റി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം എ​ത്തി​യ​ത്.

ഡോ​ക്ട​ർ​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ വി​ജി​ല​ൻ​സി​ന് ല​ഭി​ച്ചി​രു​ന്നു. നാ​ല്​ മ​ണി​ക്കൂ​റി​ലേ​റെ വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. വി​ശ​ദ റി​പ്പോ​ർ​ട്ട് ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​യി​ലേ​ക്ക്​ ക​ട​ക്കു​ക.

Tags:    
News Summary - Private Practice-Head of Medical College Surgery Department is trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.