മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: ചെമ്പഴന്തിയിൽ മദ്യപാനം ചോദ്യം ചെയ്തതിന് മകനെ അച്ഛൻ കുത്തിപ്പരിക്കേൽപ്പിച്ചു. നെഞ്ചിലും കൈക്കും പരിക്കേറ്റ ഹർഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി ഹബീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഒമ്പത് മണിയോടു കൂടിയാണ് സംഭവം. രാവിലെ മുതല്‍ പിതാവ് ഹബീബ് വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനൊപ്പം ചീത്ത വിളിയും മകനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ഉണ്ടായി. സഹികെട്ട മകൻ പ്രതികരിക്കുകയും പിതാവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ ഹബീബ് വീട്ടിലെ ഗ്ലാസ് ടീപ്പോ അടിച്ചുതകര്‍ത്ത് ചില്ലെടുത്ത് മകനെ കുത്തുകയായിരുന്നു.


News Summary - The father stabbed his son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.