representative image

യുവാവിനെ മർദിച്ച സംഭവം: എസ്.ഐയെ സസ്പെൻറ്​ ചെയ്ത നടപടി വിവാദത്തിൽ

കഴക്കൂട്ടം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ യുവാവിനെ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ എസ്.ഐ വിമലിനെ സസ്പെൻറ് ചെയ്ത സംഭവം വിവാദത്തിൽ. യുവാവ് പരാതിയിൽ പറയുന്ന എസ്.ഐ.വിഷ്ണുവിന് പകരം പ്രിൻസിപ്പൽ എസ്.ഐ വിമലിനെ സസ്‌പെൻറ്​ ചെയ്തതാണ് വിവാദത്തിലായത്. ഇതേതുടർന്ന് സംഭവത്തി​െൻറ നിജ സ്ഥിതി അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ്​ കമ്മീഷണറെ ചുമതലപ്പെടുത്തി.

എസ്.ഐ വിഷ്ണുവാണ്​ കാറിൽ നിന്ന് ഇറങ്ങി തന്നെ മർദിച്ചതെന്ന് യുവാവ് നൽകിയ പരാതിയിലും മൊഴിയിലും​ പറയുന്നുണ്ട്​. എന്നാൽ നടപടി സ്വീകരിച്ചത്​ കഴക്കൂട്ടം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. വിമലിനെതിരെയായിരുന്നു.

തന്നെ മർദ്ദിച്ച എസ്.ഐ. ഇപ്പോഴും ചുമതലയിൽ തുടരുന്നതിനെതിരെ യുവാവ് രംഗത്തവരുകയും ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടിനായിരുന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ കഴക്കൂട്ടം രാമചന്ദ്രനഗർ നന്ദനത്തിൽ യു.വി. ഷിബുകുമാറിനെ പോലീസ് അകാരണമായി മർദ്ദിച്ചത്.

Tags:    
News Summary - Youth assault case Controversy over suspension of SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.