ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ.കെ. മഹേശെൻറ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേകസംഘത്തെ ഉടൻ നിയമിക്കണമെന്ന ആവശ്യവുമായി കുടുംബം. മാരാരിക്കുളം പൊലീസ് ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന് സൂചിപ്പിച്ച് കേസ് ഫയൽ ഡി.ജി.പിയെ ഏൽപിക്കുകയും ക്രൈംബ്രാഞ്ച് ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. മാരാരിക്കുളം പൊലീസിെൻറ അന്വേഷണത്തിൽ അപാകത തോന്നിയതിനാലും ക്രൈംബ്രാഞ്ച് മൈക്രോഫിനാൻസ് കേസ് അന്വേഷിച്ചതിൽ കാണിച്ച ഉദാസീനതയിലുമാണ് ഇവരെ ഒഴിവാക്കി ഐ.പി.എസ് ഉദ്യോഗസ്ഥെൻറ നേതൃത്വത്തിെല സംഘത്തിെൻറ അന്വേഷണം ആവശ്യപ്പെട്ടതെന്ന് മഹേശെൻറ അനന്തരവൻ എം.എസ്. അനിൽകുമാർ പറഞ്ഞു.
മഹേശൻ മരിച്ച് ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ദൂരൂഹത ചൂണ്ടിക്കാട്ടി പരാതി അയച്ചിരുന്നു. കോവിഡ് നിയന്ത്രണമുള്ളതുകൊണ്ടാണ് നേരിൽ കാണാൻ കഴിയാതിരുന്നത്.
നിലവിൽ അസ്വാഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേെസടുത്തിരിക്കുന്നത്. മഹേശൻ മരിക്കുന്നതിനുമുമ്പ് തയാറാക്കിയ കത്തുകളിലെ ൈകയക്ഷരവും ഒപ്പും മഹേശേൻറതുതന്നെയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയെന്ന് വിവരമുണ്ട്.
മരണത്തിന് ഉത്തരവാദി ആരായാലും നിയമത്തിെൻറ മുന്നിൽ കൊണ്ടുവരണം. ഭാര്യ ഉഷയോടും അടുത്തബന്ധുക്കളോടും താൻ അടുത്തുതന്നെ കൊല്ലപ്പെടുമെന്നും ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്നും മഹേശൻ പറഞ്ഞിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് സി.ഐക്ക് മഹേശൻ എഴുതിയ കത്തിലും ഇത് സൂചിപ്പിച്ചിരുെന്നന്നും ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.