‘ഓ​പ​റേ​ഷ​ന്‍ സേ​ഫ് ടു ​ഈ​റ്റി​ന്റെ’ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ

ആ​രോ​ഗ്യ വി​ഭാ​ഗം വി​വി​ധ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ​നി​ന്ന്​

പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ

പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി

പെ​രു​മ്പാ​വൂ​ർ: 'ഓ​പ​റേ​ഷ​ൻ സേ​ഫ് ടു ​ഈ​റ്റി​ന്റെ' ഭാ​ഗ​മാ​യി മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ വി​ല്‍ക്കു​ന്ന​തും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ര്‍മാ​ൻ ടി.​എം. സ​ക്കീ​ർ ഹു​സൈ​ൻ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക്ക് ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ർ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ജൂ​നി​യ​ർ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ യു. ​റ​ഹിം​ഖാ​ൻ, സി. ​വി​മ​ൽ, വി.​എം. സി​ബി, ഒ.​വി. ജ​യ​ശ്രീ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Stale food items were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.