​മെഡിക്കൽ കോളജ് പൂർണമായും കോവിഡ്​ കേന്ദ്രം

കൊ​ച്ചി : ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രി ആ​ക്കി​യ​തി​നാ​ൽ കോ​വി​ഡ് ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഒ.​പി​യു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വി.​സ​തീ​ഷ് അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള അ​ത്യാ​ഹി​ത സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ. കോ​വി​ഡ് ഇ​ത​ര അ​ത്യാ​ഹി​ത വി​ഭാ​ഗം, ഒ.​പി എ​ന്നി​വ​ക്കാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി, ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം എ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു .

ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​കെ. ശൈ​ല​ജ ടീ​ച്ച​ർ, ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ എ​ൻ ഗോ ​ബ്ര​ഗ​ഡെ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​മാ​യും കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി മാ​റ്റി​യ​ത്.

Tags:    
News Summary - The Medical College is entirely the covid Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.