മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവേശന കവാടത്തിനു സമീപവും അത്യാഹിത വിഭാഗത്തിന് എതിര്‍വശത്തും അനധികൃത പാർക്കിങ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടാകുന്നതായി പരാതി. നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചതിനു സമീപത്താണ് വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്.
അത്യാഹിത വിഭാഗത്തിന് മുന്നിലായി രോഗികളെ കാത്തുകിടക്കുന്ന ആംബുലന്‍സുകളുടെ നീണ്ട നിരയാണ്. ആംബുലന്‍സുകള്‍ ആശുപത്രിയില്‍ രോഗികളുമായി എത്തുന്ന മറ്റ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രികര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടില്ലെന്നാണ് പരാതി.
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് യാതൊരു നിയന്ത്രണമില്ലാതെ ഓട്ടോറിക്ഷകളും കാറുകളും അമിതവേഗതയിൽ എത്തുമ്പോഴും നടപടിയില്ലെന്ന് ആക്ഷേപം. രോഗികളുമായി എത്തുന്ന വാഹനങ്ങളും മറ്റ് സ്വകാര്യ-സര്‍ക്കാര്‍ വാഹനങ്ങളുമാണ് ഹോണ്‍ മുഴക്കി ചീറിപായുന്നത്. എസ്.എ.ടി , സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് , ശ്രീ ചിത്ര , ആര്.സി.സി എന്നീ ഭാഗങ്ങളിലേയ്ക്കാണ് ബൈപാസിനെ വെല്ലുന്ന തരത്തില്‍ വാഹനങ്ങള്‍ പായുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നതായും പറയുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും 100 മീറ്റര്‍ അകലെയാണ് പൊലീസ് സ്റ്റേഷന്.
ഈ ഭാഗത്തേയ്ക്ക് പകല്‍ സമയങ്ങളില്‍ പൊലീസ് തിരിഞ്ഞു നോക്കാറില്ലന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു. എസ്.എ.ടി ആശുപത്രിയുടെ പ്രവേശന കവാടത്തിലായി പൊലീസ് എയിഡ് പോസ്റ്റുണ്ടെങ്കിലും ഇവിടെയുളളള പൊലീസുകാരില്‍ നിന്നും രോഗികള്‍ക്ക് യാതൊരുവിധത്തിലുളള സഹായങ്ങളും ലഭിക്കുന്നില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.