മെഡിക്കല്‍ കോളജ്: പേട്ട പള്ളിമുക്ക് ബസ് കാത്തിരിപ്പുകേന്ദ്രത്തിനുമുന്നിലെ അനധികൃത വാഹന പാര്‍ക്കിങ്ങില്‍ പൊറുതിമുട്ടി ബസ് യാത്രികര്‍. പേട്ട പൊലീസ് സ്റ്റേഷന്റെ മതിലിനോട് ചേര്‍ന്നാണ് കാത്തിരിപ്പുകേന്ദ്രം. അനധികൃത പാര്‍ക്കിങ്ങിനെതിരെ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന് വാഹനയാത്രികര്‍ ആരോപിക്കുന്നു.
കിഴക്കേകോട്ടയില്‍നിന്നും തമ്പാനൂര്ഭാഗത്തുനിന്നും നിരവധി കെ.എസ്.ആര്.ടി.സി ബസുകളാണ് കണ്ണമ്മൂല വഴി മെഡിക്കല്‍ കോളജ് ഭാഗത്തേക്കും ദീര്‍ഘദൂര സര്‍വിസുകളും നടത്തുന്നത്. പേട്ട പൊലീസ് പിടിച്ചിടുന്ന തൊണ്ടിവാഹനങ്ങളും കാത്തിരിപ്പുകേന്ദ്രത്തിലെത്തുന്നവര്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. അനധികൃതമായി പാര്‍ക്കിങ് കാരണം മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഏറെയും 50 മീറ്റര്‍ മുതല്‍ 75 മീറ്റര്‍ വരെ അകലെയാണ് നിര്‍ത്താറുള്ളത്. ഇത് ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത് ബസ് കാത്തുനില്ക്കുന്ന വയോധികരെയും സ്ത്രികളെയുമാണ്. ഇവര്‍ ഇരിപ്പിടത്തില്‍നിന്ന് എണീറ്റ് ബസിനടുത്തെത്തുമ്പോഴേക്കും ബസ് വിട്ടിരിക്കും. കൂടാതെ ബസ് കാത്ത് പലപ്പോഴും റോഡിലേക്കിറങ്ങി നിൽക്കേണ്ടിവരുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. പ്രശ്നത്തിൽ ഉന്നത പൊലീസ് അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ബസ് യാത്രികര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.