തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരനെ മാലിന്യം വലിച്ചെറിയാൻ വന്ന സംഘം ആക്രമിച്ചു. സംഭവത്തിൽ രണ്ടുപേരെ രാത്രിയോടെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വ രാത്രി പത്തു മണിയോടെ ബേക്കറി ജങ്ഷനിലെ ആർ.ബി.ഐക്ക് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിലേക്ക് കെ.എൽ 01 വൈ 6096 നമ്പർ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേരാണ് നഗരത്തിലെ ഹോട്ടലിലെ ഭക്ഷണമാലിന്യം നിക്ഷേപിച്ചത്. ഇത് കോർപറേഷനിലെ പാളയം സർക്കിളിലെ ജീവനക്കാരൻ ദീപു ചോദ്യം ചെയ്യുകയായിരുന്നു. മാ ലിന്യം നിക്ഷേപിക്കുന്നത് തടയാൻ ശ്രമിച്ച ദീപുവിനെ സംഘം ആക്രമിച്ച് കടന്ന്കളയുകയായിരുന്നു. പരിക്കേറ്റ ദീപുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേയർ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം ഡി.സി.പിയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ 10.30 ഓടെയാണ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ ദീപുവിനെ ജനറൽ ആശുപത്രിയിലെത്തി മേയർ സന്ദർശിച്ചു. മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശ്രമിച്ച ജീവനക്കാരനെ ആക്രമിച്ചത് ജനങ്ങളോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.