നാഗർകോവിൽ: ഗണപതിപുരത്ത് പൂട്ടിക്കിടന്ന റിയൽ എസ്റ്റേറ്റ് ഉടമ മുരുകന്റെ വീട് കുത്തിത്തുറന്ന് നൂറ് പവൻ സ്വർണാഭരണങ്ങൾ കവർന്നു. മകന്റെ പഠനവുമായി ബന്ധപ്പെട്ട് കുടുംബത്തോടെ മുരുകൻ ചെന്നൈയിൽ പോയിരുന്നു. ഈ തക്കം നോക്കിയാണ് മോഷണം.
തിങ്കളാഴ്ച മുരുകന്റെ പിതാവ് ഭൂതലിംഗം വീട് നോക്കാൻ വന്നപ്പോഴാണ് വീടും സമീപത്തെ ഓഫീസും തുറന്ന നിലയിൽ കിടക്കുന്നത് കണ്ടത്. ഉടനെ വിവരം രാജാക്കമംഗലം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കന്യാകുമാരി ഡി.എസ്.പി. രാജ, ഇൻസ്പെക്ടർ കണ്ണൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.