നാഗർകോവിൽ: വന്യ ജീവികളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വസ്തുകൾ വില്പന ചെയ്ത സംഭവത്തിൽ അഴഗപ്പപുരത്തിൽ മൂന്ന് പേരെ കേന്ദ്ര വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശി ശങ്കർ (30), ബോറിസ് (19), അഞ്ചു ഗ്രാമം സ്വദേശി സാം രാജ് (30) എന്നിവരെയാണ് കന്യാകുമാരി ഫോറസ്റ്റ് അധികൃതരുടെ സഹായത്തോടെ പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും ആന കൊമ്പ് കൊണ്ട് പണിത ഉല്പന്നങ്ങൾ, മാൻ കൊമ്പ്, ആമയുടെ പുറം തോട് തുടങ്ങിയ വസ്തുക്കൾ പിടിച്ചെടുത്തു. വില്പനയ്ക്കായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉണ്ടാക്കി അതിലൂടെയാണ് കച്ചവടം ഉറപ്പിച്ചിരുന്നത്. പുരാതന വസ്തു വില്പന കേന്ദ്രം എന്ന നിലയിലാണ് അഴഗപ്പപുരത്ത് കട പ്രവർത്തിച്ചിരുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് കുറ്റാലം, രാമനാഥപുരം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ബന്ധമുള്ളതായി അറിയാൻ കഴിഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം ആ പ്രദേശങ്ങളിലേയ്ക്ക് തിരിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ കന്യാകുമാരി വന കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.