നാഗർകോവിൽ: കന്യാകുമാരി കടൽത്തീരത്തെ ലൈറ്റ് ഹൗസിൽ വെള്ളിയാഴ്ചമുതൽ സന്ദർശകരെ അനുവദിക്കും. കോവിഡ് വ്യാപന കാലത്താണ് ഇവിടെ സന്ദർശക പ്രവേശനം നിർത്തിവെച്ചത്. വിവിധ നവീകരണ പ്രവർത്തനങ്ങൾ ഇതിനിടെ പൂർത്തിയാക്കി. സുതാര്യമായ ഗ്ലാസ് ആവരണമുള്ള ലിഫ്റ്റിൽകൂടി സഞ്ചരിച്ച് ലൈറ്റ് ഹൗസിന്റെ മുകളിലെത്തി കാഴ്ചകൾ കാണാം. മുകളിൽ ഗാലറി സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ശനിയും ഞായറും മറ്റ് സർക്കാർ അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് മൂന്നുമുതൽ അഞ്ചരവരെയുമാണ് പ്രവേശനം. അല്ലാത്ത ദിവസങ്ങളിൽ വൈകുന്നേരം മൂന്നുമുതൽ അഞ്ചരവരെ സന്ദർശകരെ അനുവദിക്കും. പ്രവേശന ഫീസ് മുതിർന്നവർക്ക് പത്ത് രൂപയും കുട്ടികൾക്ക് അഞ്ച് രൂപയുമാണെന്ന് ലൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ കെ. പ്രകാശ് പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ലൈറ്റ് ഹൗസ് 1971 ലാണ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.