നാഗർകോവിൽ: പണി പൂർത്തിയായ കാവൽകിണറ്-നാഗർകോവിൽ നാലുവരി ദേശീയപാത മേയ് മാസത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ജില്ല വികസന ഏകോപന സമിതി യോഗത്തിൽ അധികൃതർ അറിയിച്ചു.
25 കി.മീറ്റർ ദൂരത്തിലാണ് നാലുവരിപ്പാത നിർമാണം പൂർത്തിയായിട്ടുള്ളത്. ഇതിനുപുറമേ കേരള അതിർത്തി പ്രദേശമായ കാരോട് മുതൽ വില്ലുക്കുറി വരെയുള്ള നാലുവരിപ്പാത നിർമാണം 75 ശതമാനം പൂർത്തിയായി. ഇതിൽ 15 കി.മീറ്റർ ദൂരം റോഡ് പണികൾ കഴിഞ്ഞു.
വില്ലുക്കുറി മുതൽ കന്യാകുമാരി വരെയുള്ള ഭാഗത്ത് 78 ശതമാനം പണികൾ പൂർത്തിയായി. ആവശ്യത്തിന് മണ്ണ് ലഭിക്കാത്തതാണ് റോഡ് പണികൾക്ക് തടസ്സമാവുന്നത്.
കേരളത്തിലേക്ക് ധാതുലവണങ്ങളുമായി അധികഭാരം കയറ്റിപ്പോകുന്ന ലോറികളെ നിയന്ത്രിക്കണമെന്ന് രാജ്യസഭാംഗം വികസന സമിതി യോഗത്തിൽ എ. വിജയകുമാർ ആവശ്യപ്പെട്ടു.
കേന്ദ്ര സംസ്ഥാന വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ കലക്ടർ എം. അരവിന്ദ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. യോഗത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.