നാഗർകോവിൽ: കഴിഞ്ഞ 22ന് രാത്രി വടശ്ശേരി ബസ് സ്റ്റാൻഡിൽ ഉറങ്ങുന്നതിനിടെ ദമ്പതികളുടെ പക്കൽനിന്ന് തട്ടിയെടുത്ത നാലു വയസുള്ള ആൺകുഞ്ഞിനെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കുഞ്ഞിനൊപ്പമുണ്ടായിരുന്ന കന്യാകുമാരി വട്ടക്കോട്ട സ്വദേശികളായ ശാന്തി (50), ഭർത്താവ് നാരായണൻ (48) എന്നിവരെ കോട്ടാർ പൊലീസ് അറസ്റ്റ് ചെയ്തു.
ബസ് സ്റ്റാൻഡിൽ മാലയും വളയും വിൽക്കുന്ന തിരുനെൽവേലി വള്ളിയൂർ നരികുറവർ കോളനി സ്വദേശികളായ മുത്തുരാജ-ജ്യോതിക ദമ്പതികളുടെ കുഞ്ഞിനെയാണ് തട്ടിയെടുത്തത്. കുത്തിനെ കണാത്തതിനെ തുടർന്ന് വടശ്ശേരി പൊലീസിന് പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രാത്രി ഒന്നോടെ സ്ത്രീ കുഞ്ഞിനെ എടുത്ത് കന്യാകുമാരി ബസിൽ കയറി പോയെന്ന് കണ്ടെത്തി.
കേരള പൊലീസിനും റെയിൽവേ പൊലീസിനും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് റെയിൽവേ പൊലീസാണ് കുഞ്ഞിനെ കണ്ടെത്തിയത്. വടശ്ശേരി പൊലീസ് കുഞ്ഞിനെ രക്ഷാകർത്താക്കളുടെ പക്കൽ ഏൽപിച്ചു. പ്രതികളെ നാഗർകോവലിൽ കൊണ്ടുവന്ന് ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്തു. അന്വേഷണത്തിന് നേതൃത്വം നൽകിയ ഡി.എസ്.പി നവീൻകുമാർ, ഇൻസ്പെക്ടർ തിരുമുരുകൻ തുടങ്ങിയവരെ കന്യാകുമാരി എസ്.പി ഹരി കിരൺ പ്രസാദ് അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.