നാഗർകോവിൽ: കോർപറേഷന്റെ ഔദ്യോഗിക പ്രവർത്തനം ചൊവ്വാഴ്ച മുതൽ പുതിയ മന്ദിരത്തിലേക്ക്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വടശ്ശേരി അണ്ണാ സ്റ്റേഡിയത്തിന് സമീപം ആദ്യകാല സിനിമ നടൻ കലൈവാണർ എൻ.എസ്. കൃഷ്ണന്റെ പേരിലുള്ള സ്മാരക കെട്ടിടം പൊളിച്ചാണ് കോർപറേഷന്റെ ബഹുനില കെട്ടിടം 11.65 കോടി ചെലവിൽ പണിതത്. കെട്ടിടത്തിന് എൻ.എസ്. കൃഷ്ണന്റെ വിളിപ്പേരായ ‘കലൈവാണർ’ തന്നെ നൽകുമെന്ന് തമിഴ്നാട് സർക്കാർ അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കൗൺസിൽ യോഗം നടത്തുന്നതിനുള്ള ഹാൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് നിർമാണം. നാഗർകോവിൽ മുനിസിപ്പാലിറ്റിയിൽനിന്നു കോർപറേഷനായി കഴിഞ്ഞ എ.ഐ.എ.ഡി.എം.കെയുടെ ഭരണകാലത്താണ് ഉയർത്തിയത്. കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ ആർ. മഹേഷ് നാഗർകോവിൽ കോർപറേഷന്റെ ആദ്യ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 52 വാർഡുകളാണ് കോർപറേഷനിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.