നാഗർകോവിൽ: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഏഴു മാസം മുമ്പ് അടച്ചിട്ട പത്മനാഭപുരം കൊട്ടാരം തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ചൊവ്വാഴ്ച മുതൽ സന്ദർശകരെ പ്രവേശിപ്പിച്ച് തുടങ്ങി. ആദ്യദിനം ഇരുന്നൂറോളം പേർ സന്ദർശിച്ചു.
കൊട്ടാര വളപ്പിനുള്ളിൽ സന്ദർശകരുടെ ശരീര ഈഷ്മാവ് തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കും. സാനിെറ്റെസർ നൽകി കൈ വൃത്തിയാക്കിയ ശേഷമാണ് ടിക്കറ്റ് കൗണ്ടറിലേക്കുള്ള പ്രവേശനം. സന്ദർശകർക്ക് മാസ്ക് നിർബന്ധമാണ്.
കൊട്ടാരത്തിനുള്ളിൽ സാമൂഹിക അകലം പാലിച്ച് നടന്നുവേണം കാഴ്ചകൾ കാണാൻ. കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരുടെ സന്ദർശനാനുമതി റദ്ദാക്കും. മുതിർന്നവർക്ക് 40ഉം കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്.
കൊട്ടാരം ജീവനക്കാർക്ക് കോവിഡ് സുരക്ഷാ കവചങ്ങൾ നൽകിയിട്ടുണ്ട്. ഏഴു മാസമായി കൊട്ടാരം അടച്ചിട്ടിരുന്നെങ്കിലും ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ സമീപ പ്രദേശത്തെ ജീവനക്കാരെ ഉപയോഗിച്ച് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.