ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വിയെ സ്വീകരിക്കുന്നു

അധിനിവേശക്കാർ ഇന്ത്യൻ ചരിത്രം തെറ്റായി രചിച്ചു -തമിഴ്നാട് ഗവർണർ

നാഗർകോവിൽ: ജെയിംസ് മിൽ, കാൾഡ്വെൽ, കാൾ മാർക്സ് തുടങ്ങി നിരവധി അധിനിവേശ ചരിത്രകാരന്മാരും മിഷനറി പ്രവർത്തകരും പാശ്ചാത്യ ചിന്തകരും ഭാരതീയ ചരിത്രം തെറ്റായി രചിച്ചതായി തമിഴ്നാട് ഗവർണർ ആർ.എൻ. രവി ആരോപിച്ചു.

ഇറച്ചകുളം സ്വകാര്യ എൻജിനീയറിങ് കോളജിൽ ഭാരതീയ ഇതിഹാസ സംഗാളൻ സമിതി സംഘടിപ്പിച്ച കന്യാകുമാരി ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 18ാം നൂറ്റാണ്ടുവരെ സാമ്പത്തികമായി മുന്നിൽ നിന്ന ഭാരതം അധിനിവേശ ശക്തികളുടെ വരവോടെ പിന്നിലായി.

നാനാത്വം എന്ന ഭാരതീയ ശക്തിയെ വിദേശികൾ ദുർവ്യാഖ്യാനം ചെയ്തു. അവർ പറഞ്ഞുതന്ന ചരിത്രമാണ് അധിനിവേശ കാലത്തെ ജനത പഠിച്ചത്. ഭാരതീയ ചരിത്രത്തെക്കുറിച്ച് ആയിരം വർഷം മുമ്പുള്ള പുരാണങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ട് പുതിയ ഇന്ത്യൻ ചരിത്രത്തിന്റെ രചന ആവശ്യമായി വന്നിരിക്കുന്നു. ഡോ. സുബ്രഹ്മണ്യപിള്ള, ഭഗവതി പെരുമാൾ, കതിരവൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - settler wrongly Wrote Indian History - Tamil Nadu Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.