നാഗർകോവിൽ: വയ്ക്കോൽ ലോഡിന്റെ അടിയിൽ പഴനിയിൽ നിന്നു കടത്തിക്കൊണ്ട് വന്ന 400 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ വാഹന പരിശോധനക്കിടെ പിടിച്ചെടുത്തു. ലോറി ഡ്രൈവർ പഴനി സ്വദേശി പീർ മുഹമ്മദ്, ഗോപാൽ എന്നിവരെ അറസ്റ്റ് ചെയ്തു.
ആരുവാമൊഴി ചെക്പോസ്റ്റിൽ പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡ് ഇൻസ്പെക്ടർ മഹേഷ് രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഴനിയിൽ പലവ്യഞ്ജന കട നടത്തുന്ന തിശയൻവിള സ്വദേശിയാണ് ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ വാങ്ങി തൂത്തുക്കുടി, തിരുനൽവേലി, കന്യാകുമാരി ജില്ലകളിൽ വിതരണം ചെയ്തുവന്നതെന്ന് അറിയാൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.