കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ്​ ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ചു

നാഗർകോവിൽ: ഇക്കഴിഞ്ഞ ജൂലൈ 20ന് പിതാവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാട്ടാനയുടെ ആക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന ബിടെക് വിദ്യാർഥിനി മരിച്ചു. കീരിപ്പാറയ്ക്ക് സമീപം മാഴയത്തു വയൽ സ്വദേശി മണികണ്ഠ​െൻറ മകൾ ശ്രീന (20) ആണ് മരിച്ചത്. മാറാമല ബാലമോർ എസ്റ്റേറ്റിൽ കട നടത്തിവരികയായിരുന്നു മണികണ്ഠൻ. സംഭവ ദിവസം പിതാവിനൊപ്പം പോയപ്പോൾ കുറുകിയ റോഡിൽ വച്ചാണ് ആന ആക്രമിച്ചത്. ബഹളം കേട്ട് എത്തിയ നാട്ടുകാർ ഇവരെ നാഗർകോവിലിൽ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സക്കിടയിൽ ബുധനാഴ്ച ശ്രീനയ്ക്ക് ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു. സംഭവത്തിൽ കീരിപ്പാറ പൊലീസ് കേസ്സെടുത്തു.

Tags:    
News Summary - wild elephant attacked student dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.