നെടുമങ്ങാട്: ഓണത്തിന് മുമ്പ് 1000 കെ സ്റ്റോർ തുറക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷൻ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. പശ്ചാത്തലസൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ സേവനങ്ങൾ ഒരുക്കിയുമാണ് റേഷൻ കടകളെ കെ -സ്റ്റോറുകളാക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായി നെടുമങ്ങാട് താലൂക്കിൽ 22 റേഷൻ കടകളെ കെ -സ്റ്റോറാക്കി. നാലാം ഘട്ടത്തിൽ 15 റേഷൻ കടകളെ മാറ്റും. മുക്കോലക്കൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൻ സി.എസ്. ശ്രീജയും വേങ്കോട് കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖറാണിയും അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് നഗരസഭ കൗൺസിലർ പ്രിയ പി. നായർ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി എന്നിവർ ആദ്യ വിൽപന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.