നെടുമങ്ങാട്: ജനങ്ങളുടെ പ്രതിഷേധങ്ങൾക്കിടയിലും വിഴിഞ്ഞം-നാവായിക്കുളം ഒൗട്ടർ റിങ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചതോടെ ഭൂമിയേറ്റെടുക്കലിനുള്ള നടപടികൾ തുടങ്ങി. കേന്ദ്രസർക്കാറിെൻറ ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ്നിർമാണം. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും തലസ്ഥാനത്തിന് വ്യാപാര-വാണിജ്യ ഉപഗ്രഹനഗരം നിർമിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 70 മീറ്റർ വീതിയിൽ ആറുവരിയിൽ നിർമിക്കുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ്.
റോഡിന് തേക്കട നിന്ന് മംഗലപുരത്തേക്ക് 14 കിലോമീറ്റർ ബൈപാസ് റോഡുമുണ്ടാകും. തേക്കട-മംഗലപുരം ബൈപാസ് റോഡിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. റോഡ് നിർമാണത്തിനുശേഷം രണ്ടാം ഘട്ടമായി റോഡിെൻറ ഇരുവശത്തുമായി ലോജിസ്റ്റിക് ഹബുകളും ഇക്കണോമിക്കൽ ആൻഡ് കൊമേഴ്സ്യൽ സോണുകളും നിർമിക്കാനാണ് പദ്ധതി.
4871 കോടി രൂപയുടേതാണ് പദ്ധതി. ഭാരത്മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണമെന്നതിനാൽ സ്ഥലമേറ്റെടുക്കലിെൻറ 50 ശതമാനം തുക സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. ഭുമിയേറ്റെടുക്കലിനും മറ്റുമായി 2222 കോടി രൂപയാണ് കണക്കാക്കുന്നത്. കിറ്റ്കോയാണ് അനുമതി ലഭിച്ച പദ്ധതി രേഖ തയാറാക്കിയത്.
പദ്ധതിക്കായി 375ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ദേശീയപാത അതോറിറ്റി നേരിട്ടാണ് ഭൂമിയേറ്റെടുക്കുന്നത്. വിഴിഞ്ഞം ബൈപാസ്, വെങ്ങാനൂർ, അതിയന്നൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, വേങ്കോട്, പൂവത്തൂർ, തേക്കട, തേമ്പാംമൂട്, പുളിമാത്ത്, നാവായിക്കുളം വഴി പാരിപ്പള്ളിയിൽ പ്രവേശിക്കുന്ന റോഡിൽ തേക്കട നിന്നും വെമ്പായം, മാണിക്കൽ, പോത്തൻകോട് വഴി മംഗലപുരത്തേക്കാണ് ബൈപാസുള്ളത് .
ദേശീയപാത-66, നാല് സംസ്ഥാനപാതകൾ (എസ്.എച്ച് -46, എസ്.എച്ച് -1, എസ്.എച്ച് -47, എസ്എച്ച് -2), സംസ്ഥാന ഹൈവേ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് 79 കി.മീറ്റർ ദൈർഘ്യത്തിലുള്ള റിങ് റോഡ്. 39 മേൽപാതകൾ, 24 അടിപ്പാതകൾ, ഒരു വലിയ പാലം, 11 ചെറുപാലങ്ങൾ എന്നിവ നിർമിക്കണം. വെങ്ങാനൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, കരകുളം, വട്ടപ്പാറ, തേക്കട, വെമ്പായം, പോത്തൻകോട്, പുല്ലമ്പാറ തുടങ്ങിയ വില്ലേജുകളിൽ നിന്നാണ് സ്ഥലമേറ്റെടുക്കേണ്ടത്.
തിരുവനന്തപുരം കോർപറേഷെൻറ വിഴിഞ്ഞം ഭാഗവും നെടുമങ്ങാട് നഗരസഭയുടെ വട്ടപ്പാറ, പൂവത്തൂർ മേഖലയും സ്ഥലമേറ്റെടുപ്പിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.