പ​രി​ക്കേ​റ്റ അ​ഭി​ഭാ​ഷ​ക​ൻ

പ്ര​കാ​ശ്

തിരുവനന്തപുരത്ത് കോടതിവളപ്പിൽ അഭിഭാഷകനെ തലക്കടിച്ച്​ പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: കോ​ട​തി​വ​ള​പ്പി​ൽ അ​ഭി​ഭാ​ഷ​ക​നെ ത​ല​ക്ക​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ചു. ത​ല​ക്ക് പ​രി​ക്കേ​റ്റ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ൻ പ്ര​കാ​ശി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​ണ് സം​ഭ​വം.

വെ​മ്പാ​യം സ്വ​ദേ​ശി​യാ​യ ഷാ​ജി​യാ​ണ് അ​ഭി​ഭാ​ഷ​ക​നെ ആ​ക്ര​മി​ച്ച​ത്. ഇ​യാ​ൾ ഒ​രു കേ​സി​ൽ സാ​ക്ഷി പ​റ​യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. കേ​സി​ലെ അ​ഭി​ഭാ​ഷ​ക​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​കാ​ശി​ന്​ പ​രി​ക്കേ​റ്റ​ത്. അ​ഭി​ഭാ​ഷ​ക​ർ ചേ​ർ​ന്ന്​ അ​ക്ര​മി​യെ ത​ട​ഞ്ഞു​െ​വ​ച്ച്​ പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മ​റ്റൊ​രാ​ൾ​കൂ​ടി ഉ​ണ്ടെ​ന്നും അ​യാ​ളു​ടെ പേ​രി​ലും കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ഭി​ഭാ​ഷ​ക​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. അ​റ​സ്റ്റി​ലാ​യ ഷാ​ജി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - A lawyer was hit on the head and injured in the court premises- One person was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.