നെടുമങ്ങാട്: ക്രിസ്മസ്- പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടയിൽ ചാരായവും കോടയും പിടിച്ചു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.
കാട്ടാക്കട വിളപ്പിൽ പുളിയറകോണത്ത് സെന്റ്മേരിസ് സ്കൂളിനു സമീപം വീട് വാടകക്ക് എടുത്ത് ചാരായം വാറ്റുകയായിരുന്ന രണ്ടുപേരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 400ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചു. നെടുമങ്ങാട് പെരിങ്ങമ്മല സ്വദേശി നൗഷാദ് ഖാൻ (44) തിരുവനന്തപുരം ആറ്റിപ്ര കല്ലിങ്ങൽ കാട്ടിൽ വീട്ടിൽ അനിൽ കുമാർ (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നൗഷാദ് ഖാൻ ചാരായം കടത്തിക്കൊണ്ട് പോകാൻ ഉപയോഗിക്കുന്ന കാറും പിടിച്ചെടുത്തു. മുമ്പും നൗഷാദ് ഖാനെ പിടികൂടി 1015 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കാറും പിടിച്ചെടുത്തിരുന്നു. സ്ഥിരമായി വീട് വാടകക്ക് എടുത്ത് രഹസ്യമായി കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ച് ചാരായം വാറ്റി വില്പന നടത്തുകയാണ് ഇവരുടെ പ്രവർത്തന രീതി. വീട് വാടകക്കെടുത്ത് അനധികൃതമായി ചാരായം വാറ്റി വട്ടിയൂർക്കാവ്, അഴീക്കോട്, ഇരുമ്പ, കരകുളം, ആനാട്, പാലോട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തിവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.