നെടുമങ്ങാട്: സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാനെത്തിയ യുവതിയോട് അപമാര്യാദയായി പെരുമാറിയ ട്യൂഷൻ സെൻറർ ഉടമ അറസ്റ്റിൽ. അരുവിക്കര കൽകുഴി സ്വദേശി മോഹൻ സരൂപ് (58) നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അരുവിക്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച സ്പോക്കൺ ഇംഗ്ലീഷ് ട്യൂഷൻ സെൻറർ നടത്തുന്ന ആളാണ് മോഹൻ സരൂപ്.
ക്ലാസിൽ പഠിക്കാൻ വരുന്ന വിദ്യാർഥിനികളെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ലൈംഗിക ചുവയുള്ള പദങ്ങൾ പ്രയോഗിച്ച് പ്രലോഭിപ്പിക്കുകയും മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ ഫോട്ടോ എടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പ് മറ്റ് വിദ്യാർഥികളില്ലാത്ത സമയത്ത് പഠിപ്പിക്കാനെന്ന വ്യാജേന സെൻററിൽ വിളിച്ചുവരുത്തിയ 19കാരിയോടാണ് ഇയാൾ ഇത്തരത്തിൽ പെരുമാറിയത്. പെൺകുട്ടി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് അരുവിക്കര പൊലീസിൽ പരാതി നൽകിയത്.തുടർന്ന് ഇയാളെ കഴിഞ്ഞ ദിവസം അരുവിക്കര സി.ഐ വി. ഷിബു കുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.