ജാമ്യം ലഭിച്ച പ്രതിയെ വീണ്ടും പിടിച്ചു; പൊലീസുകാരനെതിരെ കേസ്

നെ​ടു​മ​ങ്ങാ​ട്: കോ​ട​തി ജാ​മ്യം ന​ൽ​കി​യ പ്ര​തി​യെ കോ​ട​തി വ​രാ​ന്ത​യി​ൽ ക​യ​റി ബ​ലാ​ൽ​കാ​ര​മാ​യി പി​ടി​ച്ചു​കൊ​ണ്ടു പോ​യ പൊ​ലീ​സു​കാ​ര​ന് എ​തി​രെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി കേ​സെ​ടു​ത്തു. പ്ര​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​നെ കോ​ട​തി​യി​ൽ ക​യ​റി ആ​ക്ര​മി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​യെ വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ പി​ടി​ച്ചു​കൊ​ണ്ടു പോ​യ​ത്. ഒ​രു ക്രി​മി​ന​ൽ കേ​സി​ൽ ജാ​മ്യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബ​ല​മാ​യി വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തത്.

മ​ർ​ദ​ന​മേ​റ്റ അ​ഭി​ഭാ​ഷ​ക​ൻ അ​റ​സ്റ്റി​നെ​തി​രെ മ​ജി​സ്‌​ട്രേ​റ്റി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലീ​സു​കാ​ര​നെ​തി​രെ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് പി. ​അ​ര​വി​ന്ദ​ൻ കേ​സ് എ​ടു​ത്തു. അ​റ​സ്റ്റ് ചെ​യ്‌​ത് കൊ​ണ്ടു​പോ​യ പ്ര​തി​യെ തി​രി​കെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ​ക്ക് കോ​ട​തി ഫോ​ണി​ലൂ​ടെ നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും തി​രി​കെ ഹാ​ജ​രാ​ക്കി​യി​ല്ല.

അ​കാ​ര​ണ​മാ​യും അ​ന്യാ​യ​മാ​യും അ​ഭി​ഭാ​ഷ​ക​നെ മ​ർ​ദി​ച്ച സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും, അ​ല്ലാ​ത്ത പ​ക്ഷം തി​ങ്ക​ളാ​ഴ്ച കോ​ട​തി ന​ട​പ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ച്ച് സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും നെ​ടു​മ​ങ്ങാ​ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Bail suspect re-arrested- Case against the policeman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.