നെടുമങ്ങാട്: യോദ്ധാവ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് പൊലീസും ആന്റി നാർകോട്ടിക് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചു.
പനവൂർ, ചുള്ളിമാനൂർ മേഖലയിൽ സ്കൂൾ കോളജ് വിദ്യാർഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിവന്ന കരിക്കുഴി നീലിമാവിലാസം, ഉണ്ണികൃഷ്ണന്‍റെ (57) ആട്ടുകാൽ ജങ്ഷനിലെ നീലിമ സ്റ്റോറിൽ നിന്നുമാണ് 300 പാക്കറ്റ് ഉൽപന്നങ്ങൾ പിടിച്ചത്.
മുമ്പ് പല തവണ ഈ കടയിൽ നിന്ന് നെടുമങ്ങാട് പൊലീസും എക്സൈസും പുകയില ഉൽപന്നങ്ങൾ പിടികൂടി കേസെടുത്തിട്ടും വിൽപന തുടർന്ന സാഹചര്യത്തിൽ കടയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന് നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ എസ്. സതീഷ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.