നെടുമങ്ങാട്: ആനാട് മണ്ഡപത്ത് കൃഷിക്കൂട്ടം നടത്തിയ ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്. ഒന്നര ഏക്കര്‍ പാട്ട ഭൂമിയില്‍ സംയോജിത കൃഷി എന്ന രീതിയിലാണ് കൃഷി നടത്തിയത്. മുന്‍ സംസ്ഥാന വോളിബാള്‍ താരം ഷാനവാസ്, ബി.എസ്.എഫ് ഉദ്യോഗസ്ഥനായിരുന്ന അനില്‍കുമാര്‍, ഷിജു തുടങ്ങിയവരടങ്ങിയ സംഘമാണ് ഓണക്കാല കൃഷി നടത്തിയത്.
ആനാട് ഫാര്‍മേഴ്സ് ബാങ്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെ ബാങ്ക് ജങ്ഷനില്‍ നടത്തുന്ന കാര്‍ഷികമേളയുടെ വിളംബരോദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിളവെടുപ്പ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശൈലജ ബാങ്ക് പ്രസിഡന്റ് ആര്. അനില്‍കുമാറിന് പച്ചക്കറി നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് എം.ഡി പ്രഭകുമാര്‍, മേള കോഓഡിനേറ്റര്‍മാരായ മൂഴി രാജേഷ്, എസ്.ഐ സുനില്‍, കൃഷി ഓഫിസര്‍ എസ്. ജയകുമാര്‍, കാര്‍ഷിക വികസനസമിതി അംഗം ടി. പത്മകുമാര്‍, ബി.വി. സുനില്‍ രാജ്, മധുലാല്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.